മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് യുഎഇ

സ്വലേ

Sep 16, 2020 Wed 11:46 PM

അബുദാബി: കൊറോണ വൈറസിനോട് മുന്‍ നിരയില്‍നിന്ന് പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്. യുഎഇലുടനീളമുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരാവുക.


യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും (എംഒഇ) ഫ്രണ്ട് ലൈൻ ഹീറോസ് ഓഫീസും പങ്കാളികളായാണ് ഈ  സംരംഭം ആരംഭിച്ചത്.മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക, ട്യൂഷൻ നൽകേണ്ടതിന്റെ ആവശ്യകത മൂലം ഉണ്ടാകുന്ന സാമ്പത്തിക സമ്മർദ്ദം ഇല്ലാതാക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു.


സ്കോളർഷിപ്പുകൾ ദേശഭേദമില്ലാതെ ഡോക്ടർമാർ, നഴ്‌സുമാർ മുതൽ ആശുപത്രി ക്ലീനർമാർ വരെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ്.സ്കോളർഷിപ്പുകൾ പൊതുവിദ്യാലയങ്ങൾക്ക് മാത്രമാണ്

  • HASH TAGS