ഐ എസ് ഭീകരര്‍ കേരളത്തില്‍ സജീവമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സ്വലേ

Sep 16, 2020 Wed 12:50 PM

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ്) ഭീകരര്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്‍ ഐ എ അന്വേഷണത്തെ തുടര്‍ന്നാണ് കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഐ എസ് ഭീകരര്‍ പ്രവർത്തിക്കുന്നതിനെ കുറിച്ച്‌ ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ വ്യക്തമാക്കിയത്. 


ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 122 പേരാണ് അറസ്റ്റിലായത്. കേരളത്തിന്‌ പുറമെ കര്‍ണാടകം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍,തമിഴ്നാട്, ഉത്തര്‍പ്രദേശ്‌ എന്നിവടങ്ങളിലുമാണ് ഐ എസ് ഭീകരര്‍ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഇന്ത്യയില്‍ എന്‍ ഐ എ നടത്തിയ അന്വേഷണത്തിൽ നിന്നാണ് വിവിധ കേസുകളിലായി  ഇതേകുറിച്ച് വ്യക്തമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

  • HASH TAGS
  • #india
  • #kerala
  • #islamicstate
  • #keralatok
  • #terrorist