ഐപിഎൽ 2020: ലോക ക്രിക്കറ്റിന് ധോണിയെപ്പോലൊരു ഐക്കൺ വേണം - മുന്‍ ക്രിക്കറ്റ് താരം സാബ കരീം

സ്വലേ

Sep 15, 2020 Tue 10:45 PM

ലോക ക്രിക്കറ്റിന് ധോണിയെ പോലുള്ള പ്രതിഭകളെ ആവശ്യമാണെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സാബാ കരീം.

ആഗോള ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചെങ്കിലും ഐ പി എല്ലിൽ ധോണി കളിക്കാനായി ഇറങ്ങുന്നത് ക്രിക്കറ്റിന്റെ പ്രചാരണത്തിന് ഗുണം ചെയ്യുമെന്നും കരീം അഭിപ്രായപ്പെട്ടു.


ഓഗസ്റ്റ് 15 നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ചെന്നൈ സൂപ്പർ കിംഗ്സിനായി കളത്തിലിറങ്ങുന്ന ധോണിയുടെ നേതൃത്വത്തില്‍ ഇതുവരെ മൂന്നു തവണ കപ്പ് നേടിയിട്ടുണ്ട്. 5 തവണ റണ്ണറപ്പും ആയിട്ടുണ്ട്.

  • HASH TAGS
  • #Ipl
  • #CRICKET
  • #dhoni
  • #Ipl2020