നേപ്പാളിന് ഇന്ത്യയുടെ സമ്മാനം: രണ്ടായിരത്തിലധികം മരുന്നുകൾ

സ്വലേ

Sep 15, 2020 Tue 08:35 PM

ഹിമാലയൻ രാജ്യങ്ങളുടെ കോവിഡിനോടുള്ള  പോരാട്ടത്തിൽ സഹായിക്കുന്നതിൻ്റെ ഭാഗമായി നേപ്പാളിലെ കൊറോണ വൈറസ് രോഗികളുടെ ചികിത്സയ്ക്കായി ഇന്ത്യ രണ്ടായിരത്തിലധികം റെംഡെസിവിർ മരുന്നുകൾ സമ്മാനിച്ചു. റെംദേസിവീറിന്റെ 2,000 കുപ്പികളാണ് ഇന്ത്യൻ സർക്കാരിനെ പ്രതിനിധീകരിച്ച് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് എം ക്വാത്ര വിദേശകാര്യ മന്ത്രി പ്രദീപ് കുമാർ ഗ്യാവാലിക്ക്  കൈമാറിയത്.

  • HASH TAGS
  • #india
  • #nepal
  • #Covid
  • #Help
  • #Remdesivir