വായു' ചുഴലിക്കാറ്റ് രൂപം കൊണ്ടു, കനത്ത ജാഗ്രതാ നിര്‍ദ്ദേശം

സ്വ ലേ

Jun 11, 2019 Tue 06:19 PM

 തിരുവനന്തപുരം : അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടു.വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വായു എന്നാണ് ചുഴലികൊടുങ്കാറ്റിന് പേര് നല്‍കിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളമില്ലെങ്കിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിനൊപ്പം  കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

  • HASH TAGS
  • #വായു' ചുഴലിക്കാറ്റ്