മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് നാലാം ദിവസവും പ്രതിഷേധം: സെക്രട്ടറിയേറ്റിൽ സംഘർഷം

സ്വലേ

Sep 15, 2020 Tue 03:15 PM

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം സംഘര്‍ഷത്തില്‍.


യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.


പ്രവർത്തകർ പിരിഞ്ഞു പോകാതെ വന്നതോടെ പോലീസ് ലാത്തി വീശി. എംഎൽഎ കെ.എസ്. ശബരീനാഥ് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.


മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നേക്ക് നാലാം ദിവസമാണ് സംസ്ഥാനത്ത് പ്രതിഷേധം.

  • HASH TAGS
  • #kerala
  • #attack
  • #ktjaleel
  • #protest