സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാരുടെ സെല്‍ഫി ; സംഭവത്തില്‍ വകുപ്പ് തല അന്വേഷണം

സ്വന്തം ലേഖകന്‍

Sep 15, 2020 Tue 12:53 PM

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നക്കൊപ്പം സെല്‍ഫിയെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന്  ആശുപത്രിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം.  ആറ് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുക. സംഭവം വിവാദമായതോടെ ആറ് വനിതാ പൊലീസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ താക്കീത് നല്‍കി.


  • HASH TAGS