കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി : ആലപ്പുഴയിൽ യുവതി ആത്മഹത്യ ചെയ്തു

സ്വലേ

Sep 14, 2020 Mon 04:20 PM

ആലപ്പുഴ : വിവാഹ വാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്‍മാറിയതോടെ മകള്‍ ആത്മഹത്യ ചെയ്തതായി മാതാപിതാക്കളുടെ പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ് നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ അർച്ചന വീട്ടിലെ കിടപ്പു മുറിയിൽ ആത്മഹത്യ ചെയ്തത്.പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പിലും, സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളിലും യുവാവിന്റെ പേരുണ്ട്.
പഠനം പൂർത്തിയായ ശേഷം വിവാഹം നടത്താമെന്ന് അർച്ചനയുടെ വീട്ടുകാർ ഉറപ്പുനല്‍കിയിരുന്നെങ്കിലും യുവാവ് മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.അര്‍ച്ചന സുഹൃത്തിനയച്ച ഓഡിയോ സന്ദേശങ്ങള്‍ ഉള്‍പ്പടെയാണ് കുടുംബം തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്

  • HASH TAGS
  • #Alappuzha