നാളെ മുതല്‍ ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കും

സ്വലേ

Sep 14, 2020 Mon 03:45 PM

ഷാര്‍ജ: നാളെ മുതല്‍ ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കും.  കൊവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ജുബൈല്‍ ബസ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയുമായിരുന്നു.എല്ലാ യാത്രക്കാരും യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ബസുകളില്‍ ഹാന്റ് സാനിറ്റൈസറുകളും സജ്ജീകരിച്ചിട്ടുണ്ട്.യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ കര്‍ശന സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും ബസ് സര്‍വീസുകള്‍ നടത്തുകയെന്നാണ് ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചത്.

  • HASH TAGS
  • #gulfnews