രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെ 10,000 ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നു

സ്വലേ

Sep 14, 2020 Mon 09:21 AM

രാഷ്ട്രപതി, പ്രധാനമന്ത്രി, രാഷ്ട്രീയ നേതാക്കൾ, ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ,അടക്കം ഇന്ത്യയിലെ പതിനായിരക്കണക്കിന് പേരെ ചൈന നിരീക്ഷിക്കുന്നതായി വെളിപ്പെടുത്തൽ.  ചൈനീസ് സർക്കാരുമായി അടുപ്പമുള്ള കമ്പനിയാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത്.ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയും കുടുംബവും,  രത്തൻ ടാറ്റ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കർ പ്രസാദ്, നിർമലാ സീതാരാമൻ, സ്മൃതി ഇറാനി, എന്നിങ്ങനെ പതിനായിരം ഇന്ത്യക്കാരാണ് ചൈനീസ് നിരീക്ഷണത്തിൽ ഉള്ളത്.

  • HASH TAGS
  • #naredramodi
  • #china
  • #congress
  • #primeminister
  • #Soniagandhi
  • #Media