ഏഴുവര്‍ഷത്തെ വിലക്ക് കഴിഞ്ഞു : ശ്രീശാന്തിന് ഇനി കളിക്കാം

സ്വന്തം ലേഖകന്‍

Sep 14, 2020 Mon 01:09 AM

സ്‌പോട്ട് ഫിക്‌സിംഗ് കേസില്‍ ആരോപിതനായ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചു. 37 വയസ്സായ താരത്തിന് ഫിറ്റ്‌നെസ് തെളിയിച്ചാല്‍  കേരള ടീമില്‍ കളിക്കാന്‍ സാധ്യതകളേറെയാണ്. വാതുവെപ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ആദ്യം ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് അപ്പീലിലൂടെ വിലക്ക് കാലാവധി കുറയ്ക്കുകയായിരുന്നു. 
എല്ലാ കുറ്റങ്ങളിലും നിന്നും മോചിതനായി ഇനി ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് താരം ട്വിറ്ററില്‍ കുറിച്ചിരുന്നു. ക്രിക്കറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അവതാരകനായും സിനിമയിലും ശ്രീശാന്ത് ജനങ്ങള്‍ക്കു മുന്‍പില്‍ എത്തിയിരുന്നു.   • HASH TAGS
  • #sports
  • #Sreesanth
  • #spotfixing
  • #ban
  • #cricketer