കൊറോണ; മഹാരാഷ്ട്രയില്‍ രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളില്‍

സ്വലേ

Sep 13, 2020 Sun 05:00 PM

മുംബൈ: ഇന്ത്യയിൽ  ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 20.09 ശതമാനമാണ് മഹാരാഷ്ട്രയിലെ  രോഗ സ്ഥിരീകരണ നിരക്ക്. ഇതുവരെ 5,164,840 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,037,765 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. വെള്ളിയാഴ്ച 20 ശതമാനമായിരുന്നു രോഗസ്ഥരീകരണ നിരക്ക്. വ്യാഴാഴ്ച ഇത് 19.9 ശതമാനവുമായിരുന്നു.

  • HASH TAGS
  • #Covid19