കോഴിക്കോട് സെട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്

സ്വന്തം ലേഖകന്‍

Sep 12, 2020 Sat 05:16 PM

കോഴിക്കോട് സെട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്. നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ ഇവിടെ 801 പേര്‍ക്ക് നടത്തിയ ആന്റിജന്‍  പരിശോധനയിലാണ് 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഇത്രയും അധികം പേര്‍ക്ക് കോവിഡ് ബാധിച്ച ഞെട്ടലിലാണ് നഗരം. 


മാര്‍ക്കറ്റ് താത്കാലികമായി തുറക്കില്ലെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ലെന്നും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്.


  • HASH TAGS