നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പ്പറേഷന്‍

സ്വലേ

Sep 12, 2020 Sat 11:03 AM

മദ്യവില്‍പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബീവറേജസ് കോര്‍പ്പറേഷന്‍. ടോക്കണിന്ന് അനുപാധികമായി മാത്രം മദ്യവില്‍പന.


ബെവ് ക്യു ആപ്പ് വഴി ലഭിക്കുന്ന ടോക്കൺ അടിസ്ഥാനത്തില്‍ മാത്രം ബാറുകള്‍ക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്ന് പുതിയ സർകുലറിൽ പറയുന്നു.


ടോക്കൺ ഇല്ലാത്തവർക്കും മദ്യം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കുക എന്നതാണ് പുതിയ സർക്കുലറിലൂടെ ലക്ഷ്യം വെക്കുന്നത്.


പുതിയ സര്‍ക്കുലര്‍ സാരമായിതന്നെ മദ്യ വില്‍പനയെ ബാധിക്കുമെന്ന് ബാര്‍ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

  • HASH TAGS