ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Sep 12, 2020 Sat 10:32 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ  കൊറോണ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 46 ലക്ഷം കടന്നു. 46,59,985 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,201 പേര്‍ കൊറോണ ബാധിച്ച്  മരിച്ചു. ഇതുവരെ 77,472 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 36,24,197 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,58,316 പേരാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

  • HASH TAGS
  • #Covid