മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടന്ന മാർച്ച് സംഘര്‍ഷത്തില്‍

സ്വലേ

Sep 11, 2020 Fri 11:11 PM

മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതിന്ന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടന്ന വിവിധ സംഘടനകളുടെ മാർച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു.


ബിജെപിയും കോൺഗ്രസുമാണ് മാർച്ച് നടത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്തിലും    യൂത്ത് കോണ്‍ഗ്രസ് ഷാഫി പറമ്പിലിൻ്റെ നേതൃത്തിലുമായിരുന്നു മാര്‍ച്ച് നടത്തിയത്.


സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടാക്കി. പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • HASH TAGS
  • #bjp
  • #police
  • #attack
  • #ktjaleel
  • #Youth congress