ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 96,551 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Sep 11, 2020 Fri 02:04 PM

ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 96,551 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.1209 പേര്‍ മരണപ്പെട്ടു.ഒരു ദിവസം ഇത്രയും പേര്‍ രോഗബാധിതരാകുന്നത് ആദ്യമായാണ്. ആകെ രോഗികള്‍ 45,62,415 ഉം മരണം 76,271 ആയി. സെപ്തംബര്‍ മാസത്തില്‍ ഇതുവരെ 10 ലക്ഷത്തിന് അടുത്താണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.


  • HASH TAGS