മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

സ്വലേ

Sep 10, 2020 Thu 09:52 PM

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. 


മുഖ്യമന്ത്രി നേരത്തേയും കോവിഡ് പരിശോധന നടത്തിയിരുന്നു. കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി മുന്‍പ് ആന്റിജെൻ ടെസ്റ്റിന്  വിധേയനായത്. 

  • HASH TAGS
  • #pinarayivjayan
  • #Covid
  • #Keralacheifminister
  • #Negative
  • #Covidtest
  • #Antigen test