സംസ്ഥാനത്ത് കൊറോണ മരണ സംഖ്യ ഉയരാൻ സാധ്യത:മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രി കെ.കെ.ശൈലജ

സ്വലേ

Sep 10, 2020 Thu 03:25 PM

കേരളത്തിൽ കൊറോണ  മരണ സംഖ്യ ഉയരാൻ  സാധ്യതയെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ.നിയന്ത്രണങ്ങൾ നീക്കുന്നതോടെ  കൊറോണ കേസുകൾ കൂടാനും മരണസംഖ്യ ഉയരാനും കാരണമാവും. 


വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെൻറിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


ആരും റോഡിൽ കിടക്കുന്ന അവസ്ഥയുണ്ടാവരുത്. എല്ലാവർക്കും ശ്രദ്ധ ലഭിക്കേണ്ടതുണ്ട്. കോളനികളിൽ രോഗം പടരാൻ അനുവദിക്കരുതെന്നും ഇത്രയും കാലം കേരളം പൊരുതി നിന്നുവെന്നും മന്ത്രി പറഞ്ഞു.


കളമശ്ശേരി മെഡിക്കൽ കോളേജിൽ പുതുതായി സജ്ജീകരിച്ച ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

  • HASH TAGS
  • #kkshylaja
  • #Covid