കങ്കണയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകന്‍

Sep 10, 2020 Thu 11:22 AM

കങ്കണയുടെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ചു നീക്കുന്നതിനെതിരെയുള്ള ഹര്‍ജി ബോംബെ ഹൈക്കോടതിയാണ് പരിഗണിക്കുക. സംസ്ഥാനസര്‍ക്കാര്‍ സമീപകാലത്ത് പുറത്തിറക്കിയ കൊവിഡ് മാര്‍ഗനിര്‍ദേശപ്രകാരം വലിയ പൊളിക്കല്‍ നടപടികള്‍ പാടില്ലെന്ന നിര്‍ദേശം കങ്കണ ഹര്‍ജിയില്‍ വാദിക്കുന്നു.എന്നാല്‍ ബിഎംസിയുടെ വിശദീകരണത്തെ ആസ്പദമാക്കിയായിരിക്കും കോടതി തീരുമാനിക്കുക. പൊളിച്ചു നീക്കലിലൂടെ കോടികളുടെ നഷ്ടം വരുമെന്ന് കങ്കണ കോടിതിയെ അറിയിച്ചു. നടന്‍ സുശാന്ത് രാജ്പുത്തിന്റെ മരണത്തിനു ശേഷം കങ്കണ പല അഭിപ്രായങ്ങളും പ്രമുഖര്‍ക്കെതിരെ തുറന്ന് പറഞ്ഞിരുന്നു.  കങ്കണക്കെതിരെ വലിയ പ്രതിഷേധവും മുബൈയില്‍ ഉയര്‍ന്നിരുന്നു.

  • HASH TAGS
  • #sushanthrajputh
  • #hindifilm
  • #kaganaranut