ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന

സ്വലേ

Sep 10, 2020 Thu 11:19 AM

ന്യൂഡല്‍ഹി : ഇന്ത്യയിൽ  കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 44,65,864 ആയി.ആകെ കോവിഡ്  ബാധിതരില്‍ 34,71,784 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 9,19,018 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,172 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

  • HASH TAGS
  • #Covid