സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സ്വലേ

Sep 10, 2020 Thu 09:24 AM

വടക്കൻ കേരളത്തിൽ മഴ ശക്തമാവാൻ സാധ്യത.സെപ്തംബർ – 13 ഞായറാഴ്ചയോടെ  ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്തിന് സമീപം പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചു. നാളെ ഏഴ് ജില്ലകളിലും ശനിയാഴ്ച അഞ്ച് ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  • HASH TAGS
  • #rain
  • #redalert