കീം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍

Sep 09, 2020 Wed 08:31 PM

കേരള എന്‍ജിനിയറിങ് മെഡിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ പരീക്ഷയായ കീം എന്‍ട്രന്‍സിന്റെ ഫലം പ്രസിദ്ധീകരിച്ചു. കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയാണ് കീം ഉപയോഗിച്ച് അവരുടെ പ്രഫഷനല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നത്.
എന്‍ജിനീയറിങ്ങിന് 56,599 പേര്‍ യോഗ്യത നേടി. ഫാര്‍മസി കോഴ്‌സുകള്‍ക്ക് 44,390 പേര്‍ക്ക് യോഗ്യത ലഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരവധി ആശങ്കകള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയത്. 


  • HASH TAGS