കങ്കണയുടെ വിവാദ പ്രസ്താവന ; നടിക്കെതിരെ പ്രതിഷേധം നടത്തി ശിവസേന

സ്വന്തം ലേഖകന്‍

Sep 05, 2020 Sat 11:16 AM

നടി കങ്കണയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്‍ പോലെയായിരിക്കുന്നുവെന്നാണ് കങ്കണയുടെ വിവാദ പ്രസ്താവന. ഇതേ തുടര്‍ന്ന് കങ്കണയുടെ ഫ്‌ലെക്‌സ് കത്തിച്ചും നടിക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞും ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍ തനിക്ക് നേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തക്കതായ നടപടിയെടുക്കാന്‍ മുംബൈ പൊലീസിന് കഴിഞ്ഞില്ലെന്നും കങ്കണ ആരോപിച്ചു. ബോളിവുഡിലെ മാഫിയയെക്കാള്‍ ഭയമാണ് തനിക്ക് മുംബൈ പൊലീസിനെ എന്നാണ് കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണയുടെ ഈ പരാമര്‍ശത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്. മുംബൈ പൊലീസിനെ അപമാനിക്കുന്ന തരത്തില്‍ ആരോപണമുയര്‍ത്തിയ നടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സഞ്ജയ് ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചിരുന്നു.


എന്നാല്‍ 'മുംബയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നുണ്ട്, അതുകൊണ്ട് വരുന്ന സെപ്റ്റംബര്‍ 9ന് ഞാന്‍ മുംബയിലേക്ക് വരാന്‍ തീരുമാനിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂ', എന്നാണ് കങ്കണ തന്റെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്

  • HASH TAGS