സുശാന്ത് കടന്നു പോയത് കടുത്ത വിഷാദത്തിലൂടെയെന്ന് ഡോക്ടറുടെ മൊഴി

സ്വന്തം ലേഖകന്‍

Sep 03, 2020 Thu 10:45 PM

നടന്‍ സുശാന്ത് സിങ് രാജ്പുത്ത് കടന്നു പോയത് കടുത്ത വിഷാദത്തിലൂടെയെന്ന് ഡോക്ടറുടെ മൊഴി. സുശാന്തിന്റെ മാനസികാരോഗ്യം സംബന്ധിച്ച് സിബിഐയുടെ ഉള്‍പ്പെടെ അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ അദ്ദേഹത്തെ ചികിത്സിച്ച മനഃശാസ്ത്രജ്ഞരുടെ മൊഴി നിര്‍ണായകമാണ്. നേരത്തെ വിഷാദരോഗ മരുന്നുകളുടെ കുറിപ്പടി സഹോദരി പ്രിയങ്ക സുശാന്തിന് വാട്‌സാപ്പില്‍ അയച്ചുകൊടുത്തതു പുറത്തായിരുന്നു.വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍ തുടങ്ങിയ അവസ്ഥകളിലൂടെ സുശാന്ത് കടന്നു പോയിരുന്നെന്നും മരുന്ന് കഴിക്കാന്‍ വിസമ്മതിച്ച നാളുകളില്‍ നന്നായി ബുദ്ദിമുട്ട് അദ്ദേഹം അനുഭവിച്ചിരുന്നെന്നും ഡോക്ടറുടെ മൊഴിയില്‍ രേഖപ്പെടുത്തി. എന്നാല്‍ സുശാന്തിനെ റിയ ചക്രവര്‍ത്തിയാണ് മനോരോഗിയാക്കിയതെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചു.  • HASH TAGS