വെഞ്ഞാറമൂട് കൊലപാതകം ; ഒരാള്‍ കൂടി അറസ്റ്റില്‍

സ്വന്തം ലേഖകന്‍

Sep 03, 2020 Thu 10:12 PM

തിരുവനന്തപുരം വെഞ്ഞാറമൂട്  കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് പിടിയിലെന്ന് പോലീസ് കരുതുന്നു. ഓഗസ്റ്റ് 31ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം നിഗമനം.പ്രതികള്‍ക്ക് രക്ഷപെടാന്‍ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ കേസിന് ശേഷം സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഒട്ടനവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. 
  • HASH TAGS
  • #kerala
  • #politcs
  • #crime
  • #sfi
  • #cpim