ഐഎസില്‍ പട്ടിണിയും പരിവട്ടവും; തിരിച്ചു വരാനൊരുങ്ങി മലയാളി യുവാവ്

സ്വന്തം ലേഖകന്‍

Jun 08, 2019 Sat 07:25 PM

ന്യൂഡല്‍ഹി: നാട്ടില്‍ തിരിച്ചെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി പോയ മലയാളി. സിറിയയില്‍ കഴിയുന്ന കാസര്‍കോട് എലമ്പാച്ചി സ്വദേശി ഫിറോസ് ഖാന്‍ ആണ് തിരിച്ചു വരണമെന്ന ആഗ്രഹവുമായി വീട്ടുകാരെ ബന്ധപ്പെത്. അവിടെ പട്ടിണിയും പരിവട്ടവും സഹിക്കാന്‍ കഴിയാത്തതാണ് കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് വാര്‍ത്ത പുറത്തു വിട്ടത്. 


കഴിഞ്ഞ മാസം ഉമ്മ ഹബീബയെ വിളിച്ചാണ് തിരിച്ചെത്തണമെന്ന ആഗ്രഹം അറിയിച്ചത്. നാട്ടിലേയ്ക്ക് തിരിച്ചു വന്നാല്‍ തനിക്കെതിരെ എന്തെല്ലാം കേസുകളുണ്ടാകുമെന്നും ഫിറോസ് തിരക്കിയിട്ടുണ്ട്. നിലവില്‍ സിറയിലാണ് ഫിറോസ് ഉള്ളതെന്നാണ് കരുതുന്നത്. സിറിയയില്‍ ഐഎസ് അംഗങ്ങള്‍ ദാരിദ്ര്യത്തിലാണെന്നും കഴിക്കാന്‍ ഭക്ഷണം പോലും ഇല്ലാത്ത അവസ്ഥയാണ് അവിടെയെന്നും ഫിറോസ് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 2016ല്‍ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയ ഫിറോസ് ഖാന്‍ പിന്നീട് സിറിയയിലേയ്ക്ക് കടക്കുകയായിരുന്നു.


  • HASH TAGS
  • #islamicstate
  • #malayali