വൈറലായി തങ്കകൊലുസിന്റെ പൊന്നോണം

സ്വന്തം ലേഖകന്‍

Sep 01, 2020 Tue 12:51 PM

ഓണക്കാലത്തെ ഹിറ്റ് വീഡിയോകളില്‍ തങ്കകൊലുസും മലയാളികള്‍ ഏറ്റെടുത്തു.  നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികളുടെ കൗതുകം നിറഞ്ഞ വീഡിയോകള്‍ മുമ്പും വൈറലാണ്. ഉമ്മുക്കുല്‍സുവും ഉമ്മിണിത്തങ്കയും പ്രകൃതിയോട് ചേര്‍ന്നു നിന്ന് ഒരുക്കുന്ന വീഡിയോകളില്‍ നിന്ന് നിരവധിക്കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പല നടീനടന്മാരും സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ച് അഭിപ്രായപ്പെട്ടിരുന്നു. ഓണമായിട്ട് പറമ്പില്‍ നിന്ന് പൂ പറിക്കുന്നതും കുളത്തില്‍ എണ്ണ തേച്ച് കുളിയും തുടങ്ങി പ്രകൃതിയോട് ചേര്‍ന്നുള്ള കുരുന്നുകളുടെ വീഡിയോ സോഷ്യല്‍ മീഡീയ ഏറ്റെടുത്തിരിക്കുകയാണ്.


  • HASH TAGS
  • #viral
  • #videos
  • #sandra
  • #thanakakolusu