28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്

സ്വലേ

Aug 30, 2020 Sun 05:41 PM

പിഎസ്‍സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത്  ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തെ അപഹസിച്ച് ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിരിക്കുകയാണ് രശ്മി ആർ നായർ.എന്നാൽ ഫേസ്ബുക്കിൽ രശ്മി പങ്കുവച്ച കുറിപ്പ്  വിവാദമായതോടെ പിന്നീട് പോസ്റ്റ് പിൻവലിച്ചു.‘28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയിൽ ഓക്സിജൻ കുറവാണ്. വെറുതേ എന്തിനാണ് പാഴാക്കുന്നത്.’ ഇതായിരുന്നു രശ്മി ഫെയ്സ്ബുക്കിൽ കുറിച്ചത്.

  • HASH TAGS
  • #Psc exam
  • #Reshmi r nair