കൊച്ചി മെട്രോ സെപ്റ്റംബർ ഏഴ് മുതൽ സർവീസ് പുനരാരംഭിക്കും

സ്വലേ

Aug 30, 2020 Sun 12:39 PM

കൊറോണ  സാഹചര്യത്തിൽ  നിർത്തിവെച്ച കൊച്ചി മെട്രോ സെപ്റ്റംബർ ഏഴ് മുതൽ സർവീസ് ആരംഭിക്കുന്നു. കേന്ദ്ര സർക്കാർ അൺലോക്ക് നാലിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് മെട്രോ സർവീസുകൾ പുനരാരംഭിക്കുന്ന സെപ്റ്റംബർ ഏഴിന് തന്നെ കൊച്ചി മെട്രോയും സർവിസുകൾ പുനരാരംഭിക്കും. സർവീസ് ആരംഭിക്കുമ്പോൾ ഇരുപത് മിനിറ്റിന്റെ ഇടവേളകളിലായിരിക്കും ട്രെയിനുകൾ സ്റ്റേഷനുകളിലെത്തുക. രാവിലെ ഏഴ് മുതൽ എട്ട് വരെയായിരിക്കും സർവീസ്.

  • HASH TAGS
  • #kochi
  • #Metro