ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് കെ സുരേന്ദ്രൻ

സ്വലേ

Aug 29, 2020 Sat 01:55 PM

ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചു നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജനം ടിവിയുടെ ഉടമസ്ഥാവകാശവുമായി ബിജെപിക്ക് ബന്ധമില്ല എന്നാണ് പറഞ്ഞതെന്നും എന്നാല്‍ ജനം ടിവിയുമായി ബിജെപിക്ക് ആത്മബന്ധം ഉണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 


സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ അപാകതയില്ല. നിഷ്പക്ഷമായാണ് അന്വേഷണം നടക്കുന്നത് എന്നതിനുളള തെളിവാണതെന്നും കസ്റ്റംസ് അന്വേഷണം  പോസിറ്റീവായിട്ടാണ് കാണുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 


എന്നാൽ ബി.ജെ.പി.യെ കോണ്‍സുലേറ്റ് പിന്തുണയ്ക്കണമെന്ന് ജനം ടി.വി. കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ ആവശ്യപ്പെട്ടതായി സ്വപ്ന മൊഴിനല്‍കി.ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപങ്ങള്‍ക്കായി അനില്‍ നമ്പ്യാർ  സ്വപ്നയുടെ സഹായം തേടിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു

  • HASH TAGS
  • #bjp
  • #ksurendran