യുജിസി പരീക്ഷകള്‍ സെപ്റ്റംബര്‍ 31നകം പൂര്‍ത്തിയാക്കാമെന്ന് സുപ്രീം കോടതി

സ്വന്തം ലേഖകന്‍

Aug 28, 2020 Fri 12:08 PM

ന്യൂഡല്‍ഹി: അവസാനവര്‍ഷ യുജിസി പരീക്ഷകള്‍ സെപ്റ്റംബര്‍ 31-നകം നടത്തണമെന്ന നിര്‍ദേശം ശരിവച്ച്‌ സുപ്രീം കോടതി. യുജിസി തീരുമാനം നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.സെപ്റ്റംബര്‍ 31നകം പരീക്ഷകള്‍ പൂര്‍ത്തിയാക്കാം. 


 കൊറോണ സാഹചര്യത്തില്‍ 31 വിദ്യാര്‍ത്ഥികളാണ് പരീക്ഷകള്‍ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് പരീക്ഷകള്‍ മാറ്റിവെക്കാനാകും, എന്നാല്‍ റദ്ദാക്കാനുള്ള അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.