ഓണം പ്രമാണിച്ച് പൊതുഗതാഗതത്തിന് ഇളവ്

സ്വന്തം ലേഖകന്‍

Aug 27, 2020 Thu 09:25 PM

ഓണാഘോഷങ്ങള്‍ പ്രമാണിച്ച് പൊതുഗതാഗതത്തിന് ഇളവ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച വരെ ബസുകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും സര്‍വീസ് നടത്തുന്നതിന് നിയന്ത്രണമുണ്ടാവില്ല. താത്കാലികമായി രാവിലെ ആറ് മണിതൊട്ട് രാത്രി പത്ത് മണിവരെ സര്‍വ്വീസ് നടത്താം.ഇതോടൊപ്പം തന്നെ സ്വകാര്യ ബസുകളുടെ നികുതി മൂന്നുമാസത്തേക്ക് ഒഴിവാക്കിയതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ബസ് ഉടമകള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. സ്‌കൂള്‍ ബസുകള്‍ക്ക് സമാനമായ ഇളവ് നല്‍കും. ഇതുവഴി സര്‍ക്കാരിന് 90 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 


  • HASH TAGS