നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

സ്വ ലേ

Aug 27, 2020 Thu 10:31 AM

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിയമപ്പോരാട്ടത്തിന്  ഒരുങ്ങുന്നു. പരീക്ഷകള്‍ മാറ്റി വച്ചാല്‍ അക്കാദമിക വര്‍ഷം നഷ്ടമാകുമെന്നും ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ദോഷകരമായി മാറുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.എന്നാൽ പരീക്ഷ നടത്തുന്നതിനെ  കുറിച്ച് കേരളം ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല.സെപ്റ്റംബറില്‍ പരീക്ഷ നടന്നില്ലെങ്കില്‍ പ്രവേശനം അടുത്ത വര്‍ഷമേ പൂര്‍ത്തിയാക്കാനാകുവെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.ഏപ്രില്‍ മാസത്തിലായിരുന്നു പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത് എന്നാല്‍ കൊറോണ വ്യാപനം മൂലം അത് മാറ്റിവെക്കുകയാണ് ഉണ്ടായത്. 


 

  • HASH TAGS
  • #നീറ്റ്, ജെഇഇ