സര്‍ക്കാര്‍ നല്‍കിയ ഓണക്കിറ്റിലെ ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ്

സ്വ ലേ

Aug 26, 2020 Wed 01:59 PM

കോഴിക്കോട്: സര്‍ക്കാര്‍ നല്‍കിയ ഓണക്കിറ്റിലെ  ശര്‍ക്കരയില്‍ നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റും.കോഴിക്കോട് നടുവണ്ണൂരിലാണ് സംഭവം.കിറ്റ് വിതരണം ചെയ്ത കരിമ്ബാപൊയില്‍ റേഷന്‍ കടയിലെ മുഴുവന്‍ സ്റ്റോക്കും തിരിച്ചെടുത്തതായി സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ അറിയിച്ചു.സര്‍ക്കാരിന്‍റെ ഓണക്കിറ്റിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ച്‌ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.  

 

  • HASH TAGS
  • #ശര്‍ക്കര