തിരുവനന്തപുരം ജില്ലയില്‍ കോവിഡ് രോഗികള്‍ കുത്തനെ വര്‍ധിക്കുമെന്ന് കളക്ടര്‍

സ്വന്തം ലേഖകന്‍

Aug 25, 2020 Tue 05:39 PM

തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്നാഴ്ച കൊറോണ  വ്യാപനം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയെന്ന് ജില്ലാ ഭരണകൂടം.  തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടായതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കണം. 


ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനം നടത്തും. രോഗലക്ഷണമുള്ളത് 15 ശതമാനം പേര്‍ക്ക് മാത്രമാണെന്നും സാമൂഹ്യ വ്യാപനം തടയാനായി കര്‍മ്മ പദ്ധതി തയ്യാറാക്കുമെന്നും കലക്ടര്‍ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.ജ​ന​ങ്ങ​ള്‍ സ്വ​യം മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ക​ള​ക്ട​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.


 

  • HASH TAGS
  • #Covid