ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

Aug 25, 2020 Tue 03:36 PM

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയും തിങ്കളാഴ്ച രാവിലെ മുതല്‍ പനി, ചുമ തുടങ്ങിയ കൊവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നു. ട്വിറ്ററിലൂടെയാണ് രോഗം ബാധിച്ച വിവരം അദ്ദേഹം അറിയിച്ചത്. 


' എനിക്ക് പനി ഉണ്ടായിരുന്നു, കൊറോണ ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് ആയി.   പക്ഷേ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഡോക്ടര്‍മാരുടെ  പരിചരണത്തിലാണ്. നിങ്ങളുടെ  അനുഗ്രഹത്തോടെയും പ്രാര്‍ത്ഥനയോടെയും ഞാന്‍ ഉടന്‍ മടങ്ങിയെത്തും. എന്നോട് ബന്ധപ്പെടുന്ന എല്ലാവരോടും ജാഗ്രത പാലിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.''  എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. <