ട്രാന്‍സ് സിനിമയ്ക്ക് വേണ്ടി ഫഹദ് അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

സ്വന്തം ലേഖകന്‍

Aug 24, 2020 Mon 11:33 AM

ഏറെ ചര്‍ച്ചയ്ക്ക് ഇടയാക്കിയ ട്രാന്‍സ് സിനിമയില്‍ അഭിനയിച്ചതിന് ഫഹദ് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ്. ഫഹദ് മാത്രമല്ല അമല്‍ നീരദും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ ഇതാണ്. ഞങ്ങള്‍ മൂന്നു പേരെയും സംബന്ധിച്ച് 'ട്രാന്‍സ്' എന്ന സിനിമയില്‍ നിന്ന് എന്ത് പ്രതിഫലം നേടുന്നു എന്നതിനേക്കാള്‍ പ്രധാനമായിരുന്നു സിനിമയ്ക്കുള്ളിലെ പ്രോസസ്. അതുകൊണ്ട് തന്നെ ഫഹദും അമലും ഒരു രൂപ പോലും പ്രതിഫലമായി ഈടാക്കിയിട്ടില്ല. അവരെന്നെ വിശ്വസിച്ചതിനും തന്ന സൗഹൃദത്തിനും ആത്മവിശ്വാസത്തിനും എപ്പോഴും ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. മറ്റെല്ലാം നിസ്സാരമായിരുന്നു. അതായിരുന്നു ഞങ്ങള്‍ക്ക് ട്രാന്‍സ്.' എന്ന് അന്‍വര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രാന്‍സ് ബോക്‌സ് ഓഫിസില്‍ ഹിറ്റ് ആയില്ലെങ്കിലും ഏറെ സംതൃപ്തി നല്‍കിയ സിനിമയാണെന്നും 'ട്രാന്‍സ് ഇഷ്ടപ്പെട്ട ഒരുപാട് ആളുകള്‍ ഉണ്ട്. പ്രത്യേകിച്ചും ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍. തമിഴ് സംവിധായകന്‍ കെ.വി. ആനന്ദ് എന്നെ വിളിച്ച് അഭിന്ദിച്ചിരുന്നു എന്നും അന്‍വര്‍ പറഞ്ഞു. 
  • HASH TAGS
  • #fahadfazil
  • #filmnews
  • #transfilm
  • #anwarrasheed