സിനിമ, ടെലിവിഷന്‍ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി

സ്വന്തം ലേഖകന്‍

Aug 23, 2020 Sun 12:59 PM

കടുത്ത നിയന്ത്രണങ്ങളോടെ സിനിമ ടെലിവിഷന്‍ ചിത്രീകരണത്തിന് കേന്ദ്ര സര്‍ക്കാന്‍ അനുമതി നല്‍കി. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഷൂട്ടിങ് കടുത്ത നിയന്ത്രണങ്ങളോടെ മാത്രം തുടരാം എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.ലൊക്കേഷനില്‍ കാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒഴികെ അഭിനേതാക്കളും മാസ്‌ക് ധരിച്ചിരിക്കണം. ലൊക്കേഷനില്‍ ബാക്കിയുള്ള അംഗങ്ങളെല്ലാം മുഴുവന്‍ സമയവും മാസ്‌ക് ധരിക്കണം. ലൊക്കേഷനിലെ ഓരോ വ്യക്തിയുടെയും ഫോണില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. തെര്‍മല്‍ സ്‌ക്രീനിംഗിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. കോവിഡ് 19 ന്റെ രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കു മാത്രമേ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് പ്രവേശനം നല്‍കാന്‍ പാടുള്ളൂ. എന്നതൊക്കെയാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നുത്. ആവശ്യത്തിന് അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും മാത്രം ഷൂട്ടിങ്ങിനായി ഉപയോഗിക്കുക, മറ്റ് സന്ദര്‍ശകരോ കാഴ്ചക്കാരോ പാടില്ല എന്നീ നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സിനിമാ തീയ്യറ്ററുകളും ഉപാധികളോടെ തുറക്കുന്ന കാര്യം സര്‍ക്കാന്‍ പരിഗണനയിലുണ്ട്.  • HASH TAGS