കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​നു​മാ​യി കെ.​കെ. ശൈ​ല​ജ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

സ്വ ലേ

Jun 07, 2019 Fri 11:34 PM

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​നു​മാ​യി കെ.​കെ. ശൈ​ല​ജ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.കോ​ഴി​ക്കോ​ട് വൈ​റോ​ള​ജി ലാ​ബ് വേ​ണ​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.റീ​ജ​ണ​ല്‍ ലാ​ബാ​യി പ്ര​വ​ര്‍​ത്തി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ലാ​ബ് വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്നും  വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് നി​പ്പ മു​ക്ത​മാ​യെ​ന്ന പ്ര​ഖ്യാ​പ​നം അ​ടു​ത്ത​മാ​സം പ​കു​തി​ക്ക് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി വ്യക്തമാക്കി.


  • HASH TAGS
  • #shylajateacher