സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല, നൂറുവട്ടം ഉറപ്പാണ് : സുഹൃത്ത് സ്മിത

സ്വന്തം ലേഖകന്‍

Aug 21, 2020 Fri 01:09 PM

സുശാന്ത് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് നൂറുവട്ടം ഉറപ്പാണ് എന്ന് സുഹൃത്ത് സ്മിത. സുശാന്തിന്റെ മരണത്തില്‍ ഊഹാപോഹങ്ങളുണ്ടെന്നും മുന്‍ മാനേജര്‍ ദിഷയുടെ മരണത്തെ കുറിച്ചു കുറേ കാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. ദിഷയുടെ മരണത്തോടെ സുശാന്ത് അസ്വസ്ഥനായിരുന്നു. ദിഷയെ അപായപ്പെടുത്തിയവര്‍ തന്നെയും അപായപ്പെടുത്തുമെന്നു ഭയന്നു. അവസാന നാളുകളില്‍ സുശാന്ത് ആരെയോ ഭയപ്പെട്ടിരുന്നു. മുഖത്തു ഗുരുതരമായ പരുക്കുകള്‍ തെളിഞ്ഞു കാണാമായിരുന്നു, പൊലീസ് അതു കാര്യമായി എടുത്തില്ലെന്നും സുശാന്തിന്റെ സുഹൃത്ത് സ്മിത പരീഖ് പറഞ്ഞു.

 സുശാന്ത് മരണപ്പെട്ട അന്ന് തൊട്ട് നിരവധി കഥകളാണ് കേള്‍ക്കുന്നത്. ബീഹാര്‍ മഹാരാഷ്ട്ര പൊലീസ് മാറി മാറി അന്വേഷിച്ചിട്ടും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായിമാറിയതല്ലാതെ അന്വേഷണത്തിലും ദുരൂഹതയുണ്ടെന്ന് പലരും പറയുന്നു. ഇന്ന് സിബിഐ കേസില്‍ അന്വേഷണം ആരംഭിക്കുമ്പോഴാണ് നിരവധി കഥകള്‍ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. പല പ്രമുഖര്‍ക്കും ഈ മരണത്തില്‍ പങ്കുണ്ടെന്നും സുശാന്തിന്റെ സുഹൃത്ത് വലയങ്ങള്‍ പറയുന്നു. 


  • HASH TAGS
  • #filmnews
  • #sushanthrajputh
  • #sucide
  • #hindi