ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേക്ക് പ്രത്യേക വിമാനസര്‍വീസുമായി എമിറേറ്റ്സ്

സ്വന്തം ലേഖകന്‍

Aug 20, 2020 Thu 07:30 PM

ദുബായ്: ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേക്ക് പ്രത്യേക വിമാനസര്‍വീസുമായി എമിറേറ്റ്സ്. ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 31 വരെ ബംഗ്ലൂർ, തിരുവനന്തപുരം, ഡല്‍ഹി, മുംബയ്,കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. 



ബംഗ്ലൂരിലേക്ക് 21,23,25,28,30 എന്നീ തീയതികളിലും കൊച്ചിയിലേക്ക് ഓഗസ്‌റ്റ് 20,22,24,27,29,31 എന്നീ തീയതികളിലും ഡല്‍ഹി, മുംബയ് എന്നിവിടങ്ങളിലേക്ക് ഓഗസ്‌റ്റ് 31 വരെ ദിവസവും തിരുവനന്തപുരത്തേക്ക് ഓഗസ്‌റ്റ് 26നും സര്‍വീസുകളുണ്ടാകും. ഈ ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ എമിറേറ്റ്സ് വെബ്‌സൈറ്റിലോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ബുക്ക് ചെയ്യണം.

  • HASH TAGS
  • #എമിറേറ്റ്സ്