കായംകുളത്ത് സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

സ്വലേ

Aug 20, 2020 Thu 10:46 AM

കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. കായംകുളം മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗൺസിലർ നിസാം കാവിലാണ് അറസ്റ്റിലായത്.കൊലപാതകത്തിന് ശേഷം പരുക്കേറ്റ പ്രതി  മുജീബിനെ വീട്ടിൽ എത്തിച്ചത് നിസാമാണ്. കൊലപാതക വിവരം അറിഞ്ഞിട്ടും നിസാം മറച്ചുവച്ചതായും പൊലീസ് പറഞ്ഞു.കേസിൽ ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ചൊവ്വാഴ്ച രാത്രി പത്തുമണിക്ക് കായംകുളത്തെ എംഎസ്എം സ്‌കൂളിന് സമീപത്ത് വെച്ചാണ് സിയാദിനെ  മുജീബ് റഹ്മാൻ കുത്തി കൊലപ്പെടുത്തിയത്. ഇതിനുശേഷം രക്ഷപ്പെട്ട മുജീബിനെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി

  • HASH TAGS
  • #congress