സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തീയേറ്ററുകള്‍ തുറന്നേക്കും

സ്വന്തം ലേഖകന്‍

Aug 19, 2020 Wed 11:50 AM

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തീയേറ്ററുകള്‍ തുറന്നേക്കും. കടുത്ത നിയന്ത്രങ്ങളോടെ തുറക്കാന്‍ അനുമതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കോവിഡ് വൈറസ് ബാധ കൂടുന്നുണ്ടെങ്കിലും ജനജീവിതം പഴയ പടിയാക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങളോടെ മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ഒന്നിടവിട്ട നിരകളില്‍ ഇരുത്തുക, സീറ്റുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടുക, കുടുംബമാണെങ്കില്‍ ഒരുമിച്ച് ഇരിക്കാന്‍ അനുവദിക്കും, 24 ഡിഗ്രിയോ അതില്‍ കൂടുതലോ ആവണം തിയേറ്ററിനുള്ളിലെ താപനില, പ്രേക്ഷകര്‍ക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം- തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. എന്നാല്‍ മാളുകളിലെ മള്‍ട്ടിപ്ലക്‌സുകളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ആഗസ്റ്റ് അവസാനത്തിലേക്ക് ആകും ഇത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം പുറത്തിറക്കുക. ജിമ്മുകള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയതോടെയാണ് തിയേറ്റര്‍ ഉടമകള്‍ സിനിമാശാലകള്‍ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതോടെ ഏറെ പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉടമകള്‍.  • HASH TAGS