ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ മരിച്ചു

സ്വലേ

Aug 19, 2020 Wed 09:02 AM

ആലപ്പുഴ : കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ കുത്തേറ്റ്  ഡിവൈഎഫ്ഐ പ്രവർത്തകന്‍  മരിച്ചു. കായംകുളം സ്വദേശി സിയാദിനെ ഇന്നലെ രാത്രിയാണ് കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുജീബും സംഘവുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. സിപിഎം  ബ്രാഞ്ച് കമ്മിറ്റി അംഗമാണ്  സിയാദ്.സംഭവത്തില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു.

  • HASH TAGS
  • #kerala
  • #cpim