ഉത്തര്‍പ്രദേശ് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അതുല്‍ ഗാര്‍ഗിന്​ കൊറോണ ​ സ്ഥിരീകരിച്ചു

സ്വലേ

Aug 19, 2020 Wed 08:19 AM

ഉത്തർപ്രദേശ്  ആരോഗ്യ കുടുംബക്ഷേമ മന്ത്രി അതുൽ ഗാർഗിക്കും  ഉത്തർപ്രദേശ് അസംബ്ലിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം 20 സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു.  മന്ത്രിയുമായി  സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനക്ക്​ വിധേയരാകണമെന്നും ഗാര്‍ഗ്​ ട്വിറ്ററിലൂടെ അറിയിച്ചു.


ആഗസ്​റ്റ്​ 15 ന് ആര്‍.ടി‌.പി‌.സി‌.ആര്‍ പരിശോധന നടത്തിയതില്‍ ഗാര്‍ഗ്​ കോവിഡ്​ നെഗറ്റീവായിരുന്നു. എന്നാല്‍ തിങ്കളാഴ്​ച രാത്രി 9 മണിയോടെ നടത്തിയ ദ്രുത പരിശോധനയില്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തി.  • HASH TAGS
  • #Covid