ഫ്രൈഡെ ഫിലിംസ് ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ഇന്ദ്രന്‍സ് നായകന്‍

സ്വന്തം ലേഖകന്‍

Aug 18, 2020 Tue 04:54 PM

ഫ്രൈഡെ ഫിലിംസ് ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ ഇന്ദ്രന്‍സ് നായക വേഷത്തില്‍ വരുന്നു എന്ന് നിര്‍മാതാവ് വിജയ് ബാബു. ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. ഓണത്തിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് വിജയ് ബാബു അറിയിച്ചു.മികച്ച നടനുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌കാരത്തിനും മറ്റു പ്രമുഖ അവാര്‍ഡുകള്‍ക്കും ശേഷം ഇന്ദ്രന്‍സ് നായക കഥാപാത്രമായി ഇന്ദ്രന്‍സ് എത്തുന്ന ആദ്യ സിനിമയായിരിക്കും ഇത്. ഈ അടുത്തിടെ ഇറങ്ങിയ അഞ്ചാം പാതിര ഉള്‍പെടെയുള്ള ചിത്രങ്ങളില്‍ അഭിനയച്ച വേഷങ്ങള്‍ക്ക് നിറയെ കൈയടി നേടിയിരുന്നു.


  • HASH TAGS