മന്ത്രി കെടി ജലീലിനെ കുടുക്കി പ്രോട്ടോകോള്‍ ഓഫീസറുടെ മറുപടി

സ്വന്തം ലേഖകന്‍

Aug 18, 2020 Tue 11:02 AM

മന്ത്രി കെടി ജലീലിനെ കുടുക്കി പ്രോട്ടോകോള്‍ ഓഫീസറുടെ മറുപടി. കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്സലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍ കുമാര്‍ വെളിപ്പെടുത്തി. നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കിയാണ് ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിനു പുറമേ മറ്റെന്തെങ്കിലും ഇടപാടുകള്‍ ജലീലിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണു പരിശോധിക്കുന്നത്.കോണ്‍സുലേറ്റുമായുള്ള ബന്ധത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത വരുത്താന്‍ വരുംദിവസങ്ങളില്‍ ജലീലിന്റെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്‌സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. നയതന്ത്ര പാഴ്സലിന് അനുമതി നല്‍കുന്നത് പ്രോട്ടോക്കോള്‍ ഓഫീസറാണ്. പ്രോട്ടോക്കോള്‍ ഓഫീസറിന്റെ സമ്മത പത്രം നല്‍കിയാലാണ് പാഴ്സല്‍ വിട്ടുനല്‍കുക. വിട്ടുനല്‍കിയതിന് ശേഷം രേഖ പ്രോട്ടോകോള്‍ ഓഫീസറിന് തിരിച്ച് നല്‍കുകയും ചെയ്യുണമെന്നാണ് ചട്ടം.   • HASH TAGS