മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. ജെ നായര്‍ അന്തരിച്ചു

സ്വന്തം ലേഖകന്‍

Aug 17, 2020 Mon 10:25 AM

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്ററുമായ എന്‍.ജെ നായര്‍ (എന്‍. ജ്യോതിഷ് നായര്‍) (58)അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പ്രസ് ക്ലബ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം രണ്ടരയ്ക്ക് ശാന്തികവാടത്തില്‍.ഭാര്യ; മഞ്ജു. മക്കള്‍: സിദ്ധാര്‍ഥ്( ഓസ്ട്രേലിയ), ഗൗതം(ടെക്നോപാര്‍ക്ക്).

  • HASH TAGS
  • #journalist
  • #എന്‍. ജെ നായര്‍