ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

സ്വന്തം ലേഖകന്‍

Aug 16, 2020 Sun 11:17 AM

ന്യൂഡല്‍ഹി:ഇന്ത്യയിൽ  കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് . കഴിഞ്ഞ 24 മണിക്കൂറിനിടെ 63,489 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 25,89,682 ആയി ഉയര്‍ന്നു. 


കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്നലെ മാത്രം 944 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 49,980 ആയി.  

 

  • HASH TAGS
  • #Covid